25.7 C
Kunnamkulam
Wednesday, July 15, 2026
Home Bureaus Velur തലക്കോട്ടുകര അസീസി സ്‌കൂളില്‍ കായികോത്സവം നടന്നു

തലക്കോട്ടുകര അസീസി സ്‌കൂളില്‍ കായികോത്സവം നടന്നു

തലക്കോട്ടുകര അസീസ്സി സ്‌കൂളില്‍ കായികോത്സവം കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ അനൂപ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ സെലിന്‍ ജോസഫ് ദീപശിഖ തെളിയിച്ചു. സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ എബ്രോണ്‍ ഫ്രാന്‍സിസ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഗ്രൂപ്പ് തല മത്സരത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ഗ്രീന്‍ ഗ്രൂപ്പിനും റണ്ണറപ്പായ യെല്ലോ ഗ്രൂപ്പിനും ട്രോഫി നല്‍കി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷാന്റി ജോസഫ്, കായികാധ്യാപകന്‍ ജോസ് സി പോന്നോര്‍ , അസിസ്റ്റന്റ് സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ സാന്ദ്ര ടി എസ് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!