സംയുക്ത മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

78ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പന്നിത്തടം സെന്ററിലെ എ.പി.ഐ.എസ് മെഡിക്കല്‍ സെന്ററും പന്നിത്തടം ഐ.എന്‍.ടി.യു.സി യും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഡോക്ടര്‍മാരായ ജംഷീദ് ബഷീര്‍, ഷാനവാസ് സമീര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. ക്യാമ്പില്‍, ഷുഗര്‍, കൊളസ്‌ട്രോള്‍, പ്രഷര്‍ എന്നീ പരിശോധനകളും നടത്തി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അത്യാവശ്യ മരുന്നുകളും സൗജന്യമായി നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image