28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Perumpilavu അന്‍സാര്‍ ട്രെയിനിംഗ് കോളേജിലെ എന്‍എസ്എസ്‌ കാരുണ്യ പദ്ധതിക്ക് തുടക്കമായി

അന്‍സാര്‍ ട്രെയിനിംഗ് കോളേജിലെ എന്‍എസ്എസ്‌ കാരുണ്യ പദ്ധതിക്ക് തുടക്കമായി

പെരുമ്പിലാവ് അന്‍സാര്‍ ട്രെയിനിംഗ് കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീംമിന്റെ കാരുണ്യ പദ്ധതിക്ക് കടവല്ലൂര്‍ പഞ്ചായത്ത് പള്ളിക്കുളം വാര്‍ഡില്‍ തുടക്കമായി. തിപ്പിലശേരി കസ്തൂര്‍ബ നഗലിലെ 2 വീടുകളുടെ പുനരുദ്ധാരണവും, മൂന്നു വീടുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി യൂണിറ്റ് സമാഹരിച്ച തുക വിട്ടുടമകള്‍ക്ക് കൈമാറി. ഇതോടൊപ്പം അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി രണ്ട് റോഡ് കോണ്‍വെക്‌സ് മിററും പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സ്ഥാപിച്ചു. കസ്തൂര്‍ബാ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം അന്‍സാരി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.ഐ അബ്ദുല്‍ അസീസ് നിര്‍വഹിച്ചു.

ADVERTISEMENT
error: Content is protected !!