ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എരുമപ്പെട്ടി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ എസ്.പി.സി, ജെ.ആര്‍.സി യൂണിറ്റുകള്‍ സംയുക്തമായി ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട് ഷീബ രാജേഷ് റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. ഹെഡ്മിസ്ട്രസ് ബീന, എസ്.എം.സി ചെയര്‍മാന്‍ ശ്രീജന്‍, എം.പി.ടി.എ പ്രസിഡന്റ് ഗിരിജ ശിവരാമന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇക്ബാല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രകാശ് ജേക്കബ്, എരുമപ്പെട്ടി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ മഹേഷ് , രതീഷ് എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ പി.സി ശ്രീജ, ബി.സ്മിത, കെ.എച്ച് റജീന, എന്‍.ദിഷ, ഒ.പി സന്ധ്യ, ടി.എന്‍ സുജാത, എം.എച്ച് സബിത, എന്‍.പി സുനില്‍ കുമാര്‍, എം.സുമന എന്നിവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT