ചാലിശേരി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒക്‌ടോബര്‍ 8 9 10 തീയതികളിലായി നടന്ന തൃത്താല ഉപജില്ല ശാസ്‌ത്രോത്സവത്തില്‍ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ ഐടി മേളകളില്‍ 754 പോയിന്റുകള്‍ കരസ്ഥമാക്കി ആതിഥേയരായ ജിഎച്ച്എസ്എസ് ചാലിശ്ശേരി ശാസ്‌ത്രോത്സവ കിരീടം സ്വന്തമാക്കി. പോയിന്റ് നിലയില്‍ ജി വി എച്ച്എസ്എസ് വട്ടേനാടിനെ പിന്നിലാക്കിയാണ് ചാലിശ്ശേരി കിരീടം സ്വന്തമാക്കിയത്.
ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായ ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയില്‍ ജി എച്ച് എസ് എസ് ചാലിശ്ശേരി ഒന്നാമതെത്തി. ഐടി മേളയില്‍ രണ്ടാം സ്ഥാനവും പ്രവൃത്തി പരിചയ മേളയില്‍ മൂന്നാം സ്ഥാനവും ആണ് ചാലിശ്ശേരി നേടിയത്.
സാമൂഹ്യശാസ്ത്രമേള വിഭാഗത്തില്‍ ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഗണിത മേളയില്‍ കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ ശാസ്ത്രമേളയില്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ചാലിശ്ശേരി ജി എച്ച് എസ് എസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്നത്.
തൃത്താല ഉപജില്ല ശാസ്‌ത്രോത്സവത്തില്‍ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ ഐടി മേളകളില്‍ 754 പോയിന്റുകള്‍ കരസ്ഥമാക്കി ആതിഥേയരായ ജിഎച്ച്എസ്എസ് ചാലിശ്ശേരി ശാസ്‌ത്രോത്സവ കിരീടം സ്വന്തമാക്കി.
ADVERTISEMENT