ചമ്മന്നൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റമദാന് കിറ്റ് വിതരണം ചെയ്തു. റമദാന് കിറ്റിന്റെ വിതരണോദ്ഘാടനം മഹല്ല് ഖത്തീബ് അലിദാരിമിയും, പറയംങ്ങാട് ജുമാ മസ്ജിദ് മുദരിസ് ശറഫുദ്ധീന്‍ ഫൈസിയും ചേര്‍ന്ന് മഹല്ല് പ്രസ്സിഡണ്ട് അറക്കല്‍ അബ്ദുള്ഗഫൂറിന് നല്കി നിര്‍വഹിച്ചു. മഹല്ല് സെക്രട്ടറി വലിയവളപ്പില്‍ ഷഫീക്ക്, ട്രഷറര്‍ കോട്ടത്തയില്‍ കുഞ്ഞിമൊഹമ്മദ്, ജോയിന്റ് സെക്രട്ടറി തറയില്‍ അലി, മസ്ജിദ് പുനര്‍നിര്‍മ്മാണ ട്രഷറര്‍ പാവൂരയില്‍ റസാഖ്, ചമ്മന്നൂര്‍ നൂറുല്‍ ഹുദാ ഹയര്‍ സെക്കണ്ടറി മദ്രസ്സാ പ്രധാന അദ്ധ്യാപകന് ഇസ്മായില്‍ സുഹരി, കമ്മിറ്റി മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 300 അധികം കുടുംബങ്ങള്‍ക്ക് പതിനാറ് നോമ്പുതുറ വിഭവങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആണ് നല്‍കിയത്.