ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ രാമായണ മാസാചരണം തുടങ്ങി. കര്‍ക്കടകം മുഴുവന്‍ ക്ഷേത്രത്തില്‍ രാവിലെ ഗണപതി ഹോമം, രാമായണ പാരായണം വൈകീട്ട് ഭഗവത് സേവ എന്നിവയുണ്ടാകും. കര്‍ക്കടകം ഏഴുവരെ വൈകീട്ട് ഭക്തി പ്രഭാഷണം, ഔഷധ കഞ്ഞി വിതരണം എന്നിവയും ഒരുക്കിയിട്ടുണ്ട്. ആധ്യാത്മിക ആചാര്യന്‍ പുളിക്കല്‍ പ്രസാദിന്റെയായിരുന്നു ആദ്യ പ്രഭാഷണം.
ജൂലായ് 27ന് ഇല്ലംനിറ ആഘോഷിക്കും.