ബി എ ജേര്‍ണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷന്‍ പരീക്ഷയില്‍ രണ്ടും നാലും റാങ്കുകള്‍ കരസ്ഥമാക്കി പെരുമ്പിലാവ് അന്‍സാര്‍ വിമണ്‍സ് കോളേജിലെ വിദ്യാര്‍ഥിനികള്‍

114

കാലിക്കറ്റ് സര്‍വകലാശാല നടത്തിയ ബി എ ജേര്‍ണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷന്‍ പരീക്ഷയില്‍ രണ്ടും നാലും റാങ്കുകള്‍ കരസ്ഥമാക്കി പെരുമ്പിലാവ് അന്‍സാര്‍ വിമണ്‍സ് കോളേജിലെ വിദ്യാര്‍ഥിനികള്‍. കോട്ടപ്പുറം സ്വദേശിയായ കെ പി. ശ്രീരാമന്‍ സുധ ശ്രീരാമന്‍ ദമ്പതികളുടെ മകള്‍ ആതിര കെ എസ് രണ്ടാം റാങ്കും പൊന്നാനി സ്വദേശിയായ ഉസ്മാന്‍, ഫാത്തിമ ദമ്പതികളുടെ മകള്‍ ജെറിന്‍ഗന്ന നാലാം റാങ്കും നേടി.
റാങ്ക് ജേതാക്കളെ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ആരിഫ് ടി.എ. ഹയര്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഷാജു മുഹതുണ്ണി , മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി അനീഷ ഷുക്കൂര്‍, ട്രസ്റ്റ് മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.