കാണിപ്പയ്യൂരില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്‌കൂട്ടറില്‍ കാറിടിച്ച് അപകടം.

155

കുന്നംകുളം കാണിപ്പയ്യൂരില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്‌കൂട്ടറില്‍ കാറിടിച്ച് അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. പോര്‍ക്കളേങ്ങാട് സ്വദേശി പുഴങ്ങര ഇല്ലത്ത് വീട്ടില്‍ 42 വയസ്സുള്ള താഹിറിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.
കേച്ചേരി ഭാഗത്തേക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ കേച്ചേരി ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാലിനു പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനെ കുന്നംകുളം ട്രാഫിക് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ സ്‌കൂട്ടറിനും കാറിനും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു