27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam ജില്ലാ കായികമേള; പൊരിവെയിലില്‍ നടന്ന 5 കിലോമീറ്റര്‍ നടത്ത മത്സരത്തിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണു

ജില്ലാ കായികമേള; പൊരിവെയിലില്‍ നടന്ന 5 കിലോമീറ്റര്‍ നടത്ത മത്സരത്തിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണു

109

കുന്നംകുളം ബോയ്‌സ് സ്‌കൂള്‍ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന തൃശൂര്‍ റവന്യൂ ജില്ലാ കായികമേളയില്‍ അഞ്ച് കിലോമീറ്റര്‍ നടത്തം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥി പൊരിവെയിലിനെ തുടര്‍ന്ന് തളര്‍ന്ന് വീണു. പാവറട്ടി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി ഫഹദാണ് കുഴഞ്ഞുവീണത്. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നടത്ത മത്സരം പൂര്‍ത്തിയാക്കിയതിനുശേഷം കായികതാരം കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സ്റ്റേഡിയത്തിന് പുറത്തെത്തിച്ച് കായികതാരത്തെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെയിലിന്റെ കാഠിന്യം കൊണ്ട് നടത്ത മത്സരത്തില്‍ പങ്കെടുത്ത നിരവധി വിദ്യാര്‍ത്ഥികള്‍ ശര്‍ദ്ദിക്കുകയും ചെയ്തു.

ADVERTISEMENT
error: Content is protected !!