തിരുവളയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി

60

ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചാവക്കാട് ഉപജില്ല സുബ്രതോ മുഖര്‍ജി കപ്പ് ഫുട്‌ബോള്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവളയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. തിരുവളയന്നൂര്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന അനുമോദന യോഗം വടക്കേക്കാട് എ.എസ്.ഐ രാജന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ബിജു പള്ളിക്കര അധ്യക്ഷത വഹിച്ചു. പോലീസ് കോണ്‍സ്റ്റബിള്‍ സൂരജ്, കായികാധ്യാപകന്‍ അബ്ദുല്‍ മജീദ്, എന്‍.സി.സി. ഓഫീസര്‍ സുഖില്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക കെ.ഐ ജിഷ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി പി.മുനീര്‍ നന്ദിയും പറഞ്ഞു.