കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കുന്നംകുളം മേഖല കമ്മറ്റിയുടെ കീഴിലുള്ള എലിഫന്റ് സ്‌ക്വാഡ് അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണ പരിശീലന ക്ലാസ് നടത്തി. ഉത്സവാഘോഷങ്ങളില്‍ എഴുന്നള്ളപ്പുകള്‍ക്ക് കൊണ്ടുവരുന്ന ആനകള്‍ പ്രകോപിതരാകുമ്പോള്‍ തളക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ജനസുരക്ഷാ ഉറപ്പാക്കാനുള്ള മുന്‍കരുതലുകളും ആണ് പ്രധാനമായും ക്ലാസ്സില്‍ പ്രതിപാതിച്ചത്. കരിക്കാട് ഭട്ടിമുറി ഭഗവതി ക്ഷേത്ര ഊട്ടുപുരയില്‍ നടന്ന പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ആന ചികിത്സാ പഠന കേന്ദ്രം ഡയറക്ടര്‍ ഡോക്ടര്‍ ടി . എസ് രാജീവ് നിര്‍വഹിച്ചു. കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി കുന്നംകുളം മേഖല വര്‍ക്കിംഗ് പ്രസിഡണ്ട് കെ വി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അനില്‍കുമാര്‍ മുഖ്യ അതിഥിയായി. മേഖലാ ജനറല്‍ സെക്രട്ടറി പി. കെ രാമകൃഷ്ണന്‍, ട്രഷറര്‍ കെ. ആര്‍ ഉണ്ണിക്കുട്ടന്‍, എലിഫന്റ് സ്‌ക്വാഡ് ചെയര്‍മാന്‍ ജയന്‍ കുറ്റനാട് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന ഏകദിന പരിശീലന ക്ലാസിന് പ്രഗല്‍ഭ ആനപ്പാപ്പാന്മാരായ പാറശ്ശേരി ചാമിയാശാന്‍, തിരുവേഗപ്പുറ ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എലിഫന്റ് സ്‌ക്വാഡ് അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണ പരിശീലന ക്ലാസ് നടത്തി.
ADVERTISEMENT