31.7 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Thrithala പിലാക്കാട്ടില്‍ അപൂര്‍വ ഇനം എര്‍ത്ത് സ്റ്റാര്‍ കൂണുകള്‍ കണ്ടെത്തി

പിലാക്കാട്ടില്‍ അപൂര്‍വ ഇനം എര്‍ത്ത് സ്റ്റാര്‍ കൂണുകള്‍ കണ്ടെത്തി

60

വരവൂര്‍ പിലാക്കാട്ടില്‍ അപൂര്‍വ ഇനത്തില്‍പ്പെട്ട എര്‍ത്ത് സ്റ്റാര്‍ കൂണുകള്‍ കണ്ടെത്തി. പൂവിന്റെ ആകൃതിയില്‍ ഇതളുകള്‍ വിടര്‍ത്തി നില്‍ക്കുന്ന ഈ അപൂര്‍വ കാഴ്ച പ്രദേശവാസികളുടെയുംപ്രകൃതിസ്‌നേഹികളുടെയും ശ്രദ്ധ ആകര്‍ഷിക്കുകയാണ്.വരവൂര്‍ പഞ്ചായത്തിലെ പിലക്കാട് പെരുംകുന്ന് സാംസ്‌കാരിക നിലയം പരിസരത്ത് ഫോട്ടോ ഗ്രാഫര്‍ ഉണ്ണികുട്ടന്‍ പിലാക്കാട് ഇത് കണ്ടെത്തിയത്. സാധാരണയായി വനപ്രദേശങ്ങളിലോ ജൈവാംശവും ഈര്‍പ്പവും കൂടുതലുള്ള മണ്ണിലോ മാത്രമാണ് ഇത്തരം കൂണുകള്‍ അപൂര്‍വമായി കണ്ടുവരുന്നത്. ആദ്യം മണ്ണില്‍ നിന്ന് ചെറിയ പന്തിന്റെ രൂപത്തില്‍പുറത്തുവരുന്ന ഇവ പിന്നീട് നക്ഷത്രത്തിന്റെ ആകൃതിയില്‍ വിടരുകയും മധ്യഭാഗത്തുള്ള സഞ്ചിയില്‍ നിന്ന് സ്‌പോറുകള്‍ പുറത്തുവിടുകയും ചെയ്യുന്നതാണ് ഇവയുടെ പ്രത്യേകത.അപൂര്‍വ കാഴ്ചയെക്കുറിച്ച് വിവരം അറിഞ്ഞതോടെ പ്രദേശവാസികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പിലാക്കാട്ടിലെ നക്ഷത്രക്കൂണുകള്‍ നേരില്‍ കാണാനെത്തുന്നത്.

 

ADVERTISEMENT
error: Content is protected !!