ഒക്ടോബര്‍ മൂപ്പത്തിയൊന്ന് ദേശീയ ഐക്യ ദിനാഘോഷത്തിന്റെ ഭാഗമായി പഴഞ്ഞി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ കൂട്ടയോട്ടം നടത്തി. കുന്നംകുളം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ജി പ്രദീപ് ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ചു. ലഹരി വിരുദ്ധ സന്ദേശവുമായി നടത്തിയ ഓട്ടത്തില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജേഷ്, ഷെഫീഖ്, അജില്‍, ജ്യോതിഷ് എന്നിവരും പങ്കെടുത്തു. സ്‌കൂളിലെ എസ്.പി. സി പ്രൊജക്ട് കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ അഫ്‌സ അബ്ദുള്‍, സുജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Home  Bureaus  Perumpilavu  ലഹരി വിരുദ്ധ സന്ദേശവുമായി സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ കൂട്ടയോട്ടം നടത്തി
 
                 
		
 
    
   
    