26.3 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kunnamkulam റസാക് കേച്ചേരി സ്മാരക പുരസ്‌കാരം പ്രസ് ക്ലബ്ബ് പ്രസിഡണ്ടും, സിസിടിവി റിപ്പോര്‍ട്ടറുമായ ജോസ് മാളിയേക്കലിന്

റസാക് കേച്ചേരി സ്മാരക പുരസ്‌കാരം പ്രസ് ക്ലബ്ബ് പ്രസിഡണ്ടും, സിസിടിവി റിപ്പോര്‍ട്ടറുമായ ജോസ് മാളിയേക്കലിന്

98

റസാക് കേച്ചേരി സ്മാരക പുരസ്‌കാരം കുന്നംകുളം പ്രസ് ക്ലബ്ബ് പ്രസിഡണ്ടും, സിസിടിവി റിപ്പോര്‍ട്ടറുമായ ജോസ് മാളിയേക്കലിന്. പത്ര പ്രവര്‍ത്തകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, നാടകകൃത്ത് എന്നി നിലകളില്‍ നിറസാന്നിധ്യമായിരുന്ന റസാക് കേച്ചേരിയുടെ ഒന്നാം ഓര്‍മ്മ ദിനത്തിന്റെ ഭാഗമായി കേച്ചേരി ഗ്രാമീണ വായനശാല ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരമാണ് ജോസ് മാളിയേക്കലിന് സമ്മാനിക്കുന്നത്. റസാകിന്റെ ഒന്നാം ഓര്‍മ്മ ദിനമായ ജൂണ്‍ 20 ന് കേച്ചേരി ജ്ഞാനപ്രകാശിനി യു.പി. സ്‌കൂളില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും. ഉച്ചതിരിച്ച് 4.30 ന് ജ്ഞാനപ്രകാശിനി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സദസ്സ് കവിയും ഗാനരചിയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.

ADVERTISEMENT
error: Content is protected !!