26.3 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kunnamkulam കനത്തമഴയില്‍ വീട് തകര്‍ന്ന കുടുംബത്തിന് കൈത്താങ്ങായി ഷെയര്‍ & കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി

കനത്തമഴയില്‍ വീട് തകര്‍ന്ന കുടുംബത്തിന് കൈത്താങ്ങായി ഷെയര്‍ & കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി

121

കുന്നംകുളം നഗരസഭയിലെ 10-ാം വാര്‍ഡ് ചൊവ്വന്നൂര്‍ അയ്യപ്പത്ത് റോഡില്‍ ശക്തമായ മഴയെ തുടര്‍ന്ന് തകര്‍ന്ന വീട്ടില്‍ താമസിച്ചിരുന്ന കോലാടിപറമ്പില്‍ ബിജേഷിനെയും കുടുംബത്തെയും ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികള്‍ സന്ദര്‍ശിച്ച് അടിയന്തിര ധനസഹായം നല്‍കി. 25000 രൂപയും കുട്ടികള്‍ക്കുള്ള പുതിയ ബാഗും നോട്ടുപുസ്തകങ്ങളും നഗരസഭ കൗണ്‍സിലറും ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റുമായ ലെബീബ് ഹസ്സന്‍ ബിജേഷിന് കൈമാറി.

വാര്‍ഡ് കൗണ്‍സിലര്‍ ബീന രവി, പ്രമോദ് കെ. ചെറിയാന്‍, ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികളായ ഷെമീര്‍ ഇഞ്ചിക്കാലയില്‍, ജിനാഷ് തെക്കേകര, ഇ.എം.കെ ജിഷാര്‍, ജിനീഷ് നായര്‍, ഗില്‍ബര്‍ട്ട് എസ്.പാറമേല്‍ എന്നിവരും സന്നിഹിതരായിരുന്നു. പുതിയ വാടക വീട്ടിലേക്ക് മാറുന്ന സാഹചര്യത്തില്‍ ഒരു വര്‍ഷത്തേക്ക് മാസം തോറും ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി 5000 രൂപ വീതം ഈ കുടുംബത്തിന് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!