ഭിന്നശേഷി കുട്ടികള്‍ക്കായി ജീവിതം തന്നെ ഒഴിഞ്ഞുവെച്ച് പ്രവര്‍ത്തിച്ച കുന്നംകുളം ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂളിലെ അധ്യാപികയായരുന്നു റീന ടീച്ചര്‍. ടീച്ചറുടെ മരണം കൂട്ടികള്‍ക്കും തീരാവേദനയായി. ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന കുന്നംകുളം ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂളില്‍ കഴിഞ്ഞ 45 വര്‍ഷമായി ഇവര്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. സ്‌കൂളിന്റെ തുടക്കകാലം മുതല്‍ റീന ടീച്ചറുണ്ട്.
ഇന്ന് നൂറോളം ഭിന്നശേഷിക്കാരായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പഠനത്തോടൊപ്പം നൃത്തം, പാട്ട് തുടങ്ങി കലയിലും വിവിധ കൈത്തൊഴിലുകളും അഭ്യസിച്ചു നല്‍കുന്നതില്‍ മുന്‍പന്തിയിലായിരുന്നു റീനടീച്ചര്‍. ഇതിനിടെയാണ് ടീച്ചര്‍ക്ക് ക്യാന്‍സര്‍ പിടിപെടുന്നത്. അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച്ച രാവിലെയായിരുന്നു മരണം.
ADVERTISEMENT