പുന്നയൂര്‍ അകലാട് ശ്രീബുദ്ധ ആന്റ് ആയുഷ്മാ സമിതിയുടെ നേതൃത്വത്തില്‍ ഗുരുപവനപുരം സാമുഹ്യ സുരക്ഷ ട്രസ്റ്റുമായി സഹകരിച്ച് ലഹരി വിമുക്ത ഗ്രാമം നമ്മുടെ ഉത്തരവാദിത്വം എന്ന ക്യാമ്പയിന്‍ നടത്തി. അകലാട് മൂന്നയിനിയില്‍ വെച്ച് നടത്തിയ പരിപാടി മുനക്കക്കടവ് എസ് എച്ച് ഒ പ്രേംലാല്‍ ഉദ്ഘാടനം ചെയ്തു. ശ്രീബുദ്ധ സമിതി പ്രസിഡന്റ് സ്മിത സജീഷ് അദ്ധ്യക്ഷത വഹിച്ചു. ഗുരുപവനപുരം സാമുഹ്യ സുരക്ഷ ട്രസ്റ്റ് ചെയര്‍മാന്‍ ബിജേഷ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ സി.പി.ഒ മാരായ രമിന്‍, ലോഫി രാജ്, റിട്ടയേഡ് അധ്യാപകന്‍ ശേഖരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ADVERTISEMENT