ആളൂര്‍ യുവജനസമാജം വായനശാലയുടെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെയാണ് 75-ാം വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നത്. സംഘടക സമിതി രൂപീകരണ യോഗം വായനശാല സെക്രട്ടറി ഗംഗാധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വയോജനവേദി എം.കെ.പ്രസിഡണ്ട് വേലായുധന്‍ അധ്യക്ഷനായിരുന്നു.പ്രൊഫസര്‍ ദമോദരന്‍ പൂങ്ങാട്ട്, സോമന്‍ മാനഴി, തങ്ക മോഹനന്‍ എന്നിവര്‍ സംസാരിച്ചു.മുരളി പെരുനെല്ലി എം.എല്‍.എ.
ജില്ലാ പഞ്ചായത്ത് അംഗം എ.വി.വല്ലഭന്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍
ശാരി ശിവന്‍ എന്നിവരെ രക്ഷാധികാരികളായും കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
മിനി ജയന്‍ ചെയര്‍മാനായും വായന ശാല സെക്രട്ടറിഗംഗാധരന്‍ മാസ്റ്റര്‍ ജനറല്‍ കണ്‍വീനറായുംപി.ആര്‍ സത്യപാലന്‍ പ്രോഗ്രാം കണ്‍വീനറായും സോമന്‍ മാനഴി ഫിനാന്‍സ് കണ്‍വീനറായും 51 അംഗ സംഘാടക സമിതിയെ, യോഗത്തില്‍ തെരഞ്ഞെടുത്തു.
ആളൂര്‍ യുവജനസമാജം വായനശാലയുടെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു
ADVERTISEMENT