കുന്നംകുളം ഉപജില്ല സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കമായി. ഒക്ടോബര്‍ 7, 8, 9, തീയതികളിലായി കുന്നംകുളം ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ സിന്തറ്റിക് സ്റ്റേഡിയത്തിലാണ് ഉപജില്ല കായികമേള നടക്കുന്നത്. മേളക്ക് തുടക്കം കുറിച്ചുകൊണ്ട് കുന്നംകുളം എ ഇ ഓ എ.മൊയ്തീന്‍ പതാക ഉയര്‍ത്തി. പബ്ലിസിറ്റി കണ്‍വീനര്‍ പി.എന്‍ ഗോപാലകൃഷ്ണന്‍, സബ്ജില്ലാ സ്‌പോര്‍ട്‌സ് & ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി ശ്രീജീഷ് മാസ്റ്റര്‍, റിസപ്ഷന്‍ കണ്‍വീനര്‍ ജിജു മാസ്റ്റര്‍, സി.സി ഷെറി, ജാബിര്‍ മാസ്റ്റര്‍, ഡെന്നി മാസ്റ്റര്‍, സിജു മാസ്റ്റര്‍, കുന്നംകുളം ഗവ.മോഡല്‍ ബോയ്‌സ് സ്‌കൂള്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകന്‍ പി.എം ശ്രീനേഷ് എന്നിവര്‍ സംബന്ധിച്ചു. തിങ്കളാഴ്ച്ച രാവിലെ 9 ന് മത്സരങ്ങള്‍ ആരംഭിച്ചു. സീനിയര്‍ ഗേള്‍സ്, ബോയ്‌സ് വിഭാഗങ്ങളില്‍ നടന്ന 3000 മീറ്റര്‍ ഓട്ടത്തോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമായത്.
ADVERTISEMENT