അക്കിക്കാവ് ടെല്‍ക്കോണ്‍ ഗ്രൗണ്ടില്‍ നടന്ന ട്വന്റി ട്വന്റി എയ്യാല്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സമാപിച്ചു.

അക്കിക്കാവ് ടെല്‍ക്കോണ്‍ ഗ്രൗണ്ടില്‍ നടന്ന ട്വന്റി ട്വന്റി എയ്യാല്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സമാപിച്ചു. അഡ്രസ്സ് മെന്‍സ് അപ്രല്‍ വിന്നേഴ്‌സ് ട്രോഫിക്കും വൈ വൈ ക്ലോത്തിംങ്ങ് റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മെഗാസ്റ്റാര്‍ ചോവ്വന്നൂരിനെ 42 റണ്‍സിന് തോല്‍പ്പിച്ച് കൈരളി കടങ്ങോട് ജേതാക്കള്‍ ആയി. ടൂര്‍ണമെന്റിലെ ബെസ്റ്റ് ബാറ്റ്‌സമെന്‍, ബൗളര്‍, ക്യാപ്റ്റന്‍, എന്നിവ ആഷിക് സി കെ എസും , ബെസ്‌ററ് കീപ്പര്‍ അനീഷ് ബാലനും ബെസ്‌ററ് ഫീല്‍ഡര്‍ ആയി വിജീഷ് തമ്പുവും ട്രോഫികള്‍ ഏറ്റു വാങ്ങി. വിജയികള്‍ക്കുള്ള ട്രോഫികള്‍ ബൈജു , ബിജു , അച്ചു മറ്റു ട്വന്റി ട്വന്റി ടീം മെമ്പര്‍മാര്‍ സമ്മാനിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image