ചാവക്കാട് ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ പ്രകാശനം നിര്‍വ്വഹിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് ഏറ്റുവാങ്ങി. ചാവക്കാട് എ.ഇ.ഒ. പി.എം.ജയശ്രീ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.എം.ഷെഫീര്‍, എ. സായിനാഥന്‍, പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍, ജനറല്‍ കണ്‍വീനര്‍ ടി.എം.ലത, പബ്ലിസിറ്റി കണ്‍വീനര്‍ ഷാജി നിഴല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ADVERTISEMENT