സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ വീണ്ടും സമരത്തിലേക്ക്. റേഷന്‍ വ്യാപാരികളുടെ വേതനം രണ്ട് മാസമായി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടകളടച്ച് ചൊവ്വാഴ്ച്ച സമരം പ്രഖ്യാപ്പിച്ചിട്ടുള്ളത്. പ്രതിഷേധത്തിന്റെ ഭാഗമായി ചൊവ്വാഴ്ച സംസ്ഥാനവ്യാപകമായി കടകളടച്ച് പ്രതിഷേധവും താലൂക്ക് സപ്ലൈ ഓഫീസിന് മുന്‍പില്‍ ധര്‍ണയും നടത്തുമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സെബാസ്റ്റ്യന്‍ ചൂണ്ടല്‍ പറഞ്ഞു. ആയിരം രൂപ ഉത്സവബത്ത നല്‍കാത്തതും റേഷന്‍ വ്യാപാരികളുടെ സമരത്തിന് കാരണമാണ്. അതിനിടെ റേഷന്‍ വാതില്‍പ്പടി വിതരണക്കാരുടെ സമരം അവസാനിപ്പിക്കാന്‍ ഭക്ഷ്യവകുപ്പ് ചര്‍ച്ച നടത്തുകയും ചെയ്തു.
ADVERTISEMENT