കടങ്ങോട് പഞ്ചായത്ത് കേരളോത്സവം നവംബര്‍ 26 മുതല്‍ 30 വരെ

കടങ്ങോട് പഞ്ചായത്ത് കേരളോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് ഉദ്ഘാടനം ചെയ്യ്തു. പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ അദ്ധ്യക്ഷത വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.മണി മുഖ്യാതിഥിയായിരുന്നു. നവംബര്‍ 26 മുതല്‍ 30 വരെയുള്ള തിയതികളിലായി മരത്തംകോട് സ്‌കൂള്‍, പഞ്ചായത്ത് ഗ്രൗണ്ട്, ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, പഞ്ചായത്തിലെ വിവിധ ടര്‍ഫ് എന്നിവിടങ്ങളിലായി കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും.

പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്തിലെ ക്ലബ് ഭാരവാഹികള്‍, കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.പുരുഷോത്തമന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബീന രമേഷ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ചെയര്‍പേഴ്‌സണായും പഞ്ചായത്ത് സെക്രട്ടറി മായാ ദേവി കണ്‍വീനറുമായ സംഘാടകസമിതി രൂപീകരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image