നവീകരണം പൂര്‍ത്തീകരിച്ച ചൂണ്ടല്‍ പഞ്ചായത്ത് 16-ാം വാര്‍ഡിലെ 49-ാം നമ്പര്‍ അങ്കണവാടിയുടെ ഉദ്ഘാടനം നടന്നു. ചൂണ്ടല്‍ ചിത്തിര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് മേലേക്കാവിലുള്ള അങ്കണവാടിയുടെ നവീകരണം പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍, ജില്ലാ പഞ്ചായത്ത് അംഗം എ.വി. വല്ലഭന്‍, ചിത്തിര ട്രസ്റ്റ് ചെയര്‍മാന്‍ കെ.വി രാധകൃഷ്ണന്‍, വൈസ് ചെയര്‍പേഴ്‌സന്‍ ഉഷ രാധകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം എന്‍.എസ്. ജിഷ്ണു അധ്യക്ഷനായി.
ADVERTISEMENT