എ.കെ.പി.എ കുന്നംകുളം മേഖല സമ്മേളനം നടന്നു

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം മേഖല കമ്മറ്റിയുടെ 40-ാം സമ്മേളനം നടന്നു. ജില്ലാ പ്രസിഡന്റ് അനില്‍ തുമ്പയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.മധുസൂധനന്‍ ആമുഖപ്രഭാഷണം നടത്തി. മേഖല പ്രസിഡന്റ് എം.ജെ സിജോ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി പി.വി ഷിബു സംഘടനാ റിപ്പോര്‍ട്ടും, മേഖല സെക്രട്ടറി ജെറി ആല്‍ബര്‍ട്ട് വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ രമേഷ് കാളിയത്ത് വാര്‍ഷിക കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് പി.വൈ. റാഫി, വൈസ് പ്രസിഡന്റ് കെ.എസ് ഇബ്രാഹിം, സെക്രട്ടറി എന്‍.എം നൗഷാദ്, ട്രഷറര്‍ ജോജിന്‍ രാജ് എന്നിവരെയും തിരഞ്ഞെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image