സി.പി.ഐ.എം കുന്നംകുളം സൗത്ത് ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് ചെമ്മണ്ണൂരില്‍ റെഡ് വളണ്ടിയര്‍ പരേഡും, റാലിയും പൊതുസമ്മേളനവും നടന്നു. മനൂസ് ഓഡിറ്റോറിയം പരിസരത്ത് നിന്നാരംഭിച്ച പരേഡും റാലിയും സമ്മേളനം നടക്കുന്ന ചെമ്മണ്ണൂര്‍ മൂലേബസാറില്‍ എത്തി സമാപിച്ചു. പരേഡിന് ശേഷം ഏരിയ സെക്രട്ടറി സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സിപിഎം കുന്നംകുളം ഏരിയ സെക്രട്ടറി എം.എന്‍ സത്യന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം പുഷ്പ ജോണ്‍ അധ്യക്ഷയായി.
ADVERTISEMENT