ചാവക്കാട് ഉപജില്ലാ ശാസ്ത്രമേളക്ക് കടപ്പുറം ഫോക്കസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ തുടക്കമായി. ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാട് എഇഒ ജയശ്രീ അധ്യക്ഷത വഹിച്ചു. മേളയുടെ സുഗമമായ നടത്തിപ്പിന് വിശാലമായ സൗകര്യങ്ങളാണ് സ്‌കൂള്‍ ഒരുക്കിയിട്ടുള്ളത്. സംഘാടക സമിതി ചെയര്‍പേഴ്‌സണും കടപ്പുറം പഞ്ചായത്ത് പ്രസഡിന്റുമായ സാലിഹ ഷൗക്കത്ത്, ഫോക്കസ് സ്‌കൂള്‍ ചെയര്‍മാന്‍ അബ്ദുല്‍ ഷുക്കൂര്‍, ജന. സെക്രട്ടറി അബ്ദുല്‍ സലാം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷഫീക്, പിടിഎ പ്രസിഡന്റ് ഉമ്മര്‍ കുഞ്ഞി, അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉപജില്ലയിലെ നൂറിലധികം സ്‌കൂളുകളില്‍ നിന്നായി മുവ്വായിരത്തിലധികം വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കും.
ADVERTISEMENT