സി.പി.ഐ.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ചേരുന്ന ചിറ്റാട്ടുകര ലോക്കല്‍ സമ്മേളനത്തിന്റെ മുന്നോടിയായി സെമിനാര്‍ സംഘടിപ്പിച്ചു. പുവ്വത്തൂര്‍ വ്യാപാരഭവന്‍ ഹാളില്‍ വെച്ച് മാധ്യമങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ പത്രപ്രവര്‍ത്തകനും ചെറുകഥാകൃത്തുമായ എന്‍.രാജന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി പി.ജി സുബിദാസ് അദ്ധ്യക്ഷത വഹിച്ചു. ആഷിക്ക് വലിയകത്ത്, സി എഫ് രാജന്‍, ജിയോ ഫോക്‌സ്, ലതി വേണുഗോപാല്‍, ആര്‍ എ അബ്ദുള്‍ ഹക്കിം, ടി.എസ് സനു എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT