പുന്നയൂര്‍ക്കുളം ചങ്ങരംകുളം പാലായിക്കല്‍ കടവ് റോഡ് നിര്‍മ്മാണത്തിന് ഒച്ചിന്റെ വേഗത. ഭൂരിഭാഗം പണി കഴിഞ്ഞിട്ടും കാല്‍നട യാത്രക്കാര്‍ക്കടക്കം ദുരിതമുണ്ടാക്കുന്ന തരത്തില്‍ റോഡ് അടച്ചതില്‍ നാട്ടുകാരില്‍ പ്രതിഷേധം ശക്തമാകുന്നു. ചങ്ങരംകുളം റോഡിലേ ഉപ്പുങ്ങല്‍ പാലായിക്കല്‍ കടവ് ഭാഗത്ത് റോഡ് അറ്റകുറ്റപ്പണികള്‍ക്കായി പൂര്‍ണ്ണമായി അടച്ചിട്ട് ഒരാഴ്ചയില്‍ അധികമായി. ഗുരുവായൂര്‍ ഭാഗത്തേക്ക് ചങ്ങരംകുളത്തു നിന്നും ഏതാണ്ട് ഇരുപതിലധികം ബസുകള്‍ പോകുന്നുണ്ട്. അത്രതന്നെ വലിയ ലോറികളും മറ്റു വാഹനങ്ങളും പോകുന്ന പ്രധാന റോഡാണ് യാതൊരു സങ്കോചവും കൂടാതെ അടച്ചിട്ടിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന നിര്‍മാണം വളരെ സാവധാനത്തില്‍ ആണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ADVERTISEMENT