ചാക്കുകളിലാക്കി മാലിന്യങ്ങളും ഉപയോഗിച്ച ഡയപറും തള്ളിയതായി ആക്ഷേപം.

വടക്കേക്കാട് എരിഞ്ഞിപടി റോഡിലും സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുളത്തിലും ചാക്കുകളിലാക്കി മാലിന്യങ്ങളും ഉപയോഗിച്ച ഡയപറും തള്ളിയതായി ആക്ഷേപം. നിരവധി വാഹനങ്ങളും കാല്‍നടയാത്രികരും സഞ്ചരിക്കുന്ന റോഡില്‍ എരിഞ്ഞിപടി ട്രാന്‍സ്‌ഫോര്‍മറിന് സമീപമാണ് ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ മാലിന്യം തള്ളിയത്. ഇതിനു മുകളിലൂടെ വാഹനങ്ങള്‍ കയറിയിറങ്ങുമ്പോള്‍ യാത്രക്കാരുടെ ശരീരത്തിലേക്ക് മാലിന്യം തെറിക്കുകയും പരിസരത്ത് ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഉള്ളത്. വടക്കേക്കാട് പഞ്ചായത്തിലും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലും പരാതി നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണ് സമീപവാസികള്‍

ADVERTISEMENT
Malaya Image 1

Post 3 Image