പോര്‍ക്കുളം പഞ്ചായത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. പഞ്ചായത്തും, കുടുബാരോഗ്യകേന്ദ്രവും ചേര്‍ന്ന് തൃശൂര്‍ ജില്ലാ ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്ര പരിശോധന വിഭാഗത്തിന്റെ സഹകരണത്തോടെ പോര്‍ക്കുളം എം.എസ്.എസ് ഹാളില്‍ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ രാമക്യഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജിഷാ ശശി അദ്ധ്യക്ഷത വഹിച്ചു.
50 വയസ്സിന് മുകളിലുള്ളവര്‍ക്ക് തിമിര പരിശോധന, ഡയബറ്റിക് റെറ്റിനോപതി, കണ്ണിന്റെ സമ്മര്‍ദ്ദം എന്നീ പരിശോധനകളാണ് ക്യാമ്പില്‍ നടന്നത്. രോഗനിര്‍ണയം നടത്തിയവര്‍ക്ക് തുടര്‍നുള്ള ചികിത്സക്കുള്ള റഫറല്‍ സൗകര്യവും ക്യാമ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്ധു ബാലന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്രായ പി സി കുഞ്ഞന്‍, അഖില മുകേഷ് വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയ ജനപ്രതിനിധികള്‍ പങ്കെടുത്ത് സംസാരിച്ചു. 200 ഓളം പേര്‍ പങ്കെടുത്ത ക്യാമ്പിന് പോര്‍ക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ശോഭ പി .വി , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ആര്‍ പ്രേം രാജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബാബു, അപര്‍ണ എന്നിവര്‍ നേതൃത്വം നല്‍കി.
പോര്‍ക്കുളം പഞ്ചായത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.
ADVERTISEMENT