കടവല്ലൂരില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. കടവല്ലൂര്‍ കുറുപ്പത്ത് വളപ്പില്‍ 67 വയസുള്ള ചന്ദ്രനാണ് പരിക്കേറ്റത്. പരിക്കേറ്റ ചന്ദ്രനെ ആദ്യം പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച കാലത്ത് ഏഴുമണിയോടെ കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിലാണ് അപകടം നടന്നത്. കോഴിക്കോട് – തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാരഡൈസ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്
ADVERTISEMENT