കൊരട്ടിക്കര സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കുരിശു പള്ളിയുടെ പ്രതിഷ്ഠ പെരുന്നാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കും. ശനിയാഴ്ച വൈകിട്ട് ഏഴിന് സന്ധ്യാനമസ്‌കാരവും രാത്രി പത്തിന് പ്രാദേശിക പെരുന്നാള്‍ ആഘോഷവും നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് ആരംഭിക്കുന്ന പകല്‍ പെരുന്നാള്‍ വൈകിട്ട് അഞ്ചിന് കുരിശുപള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് ധൂപപ്രാര്‍ത്ഥനയും ആശിര്‍വാദവും നേര്‍ച്ച സദ്യയും ഉണ്ടാകും. പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി സാബു സ്‌കറിയാച്ചന്‍, ട്രഷറര്‍ പി കെ ജോര്‍ജ്, ട്രസ്റ്റ് അംഗങ്ങളായ പി സി താരുകുട്ടി, വര്‍ഗീസ് കണ്ണനായ്ക്കല്‍, തോമസ് കാട്ടില്‍, ലിയോ അബ്രഹാം, ജിജോ ജെക്കബ് എന്നിവര്‍ നേതൃത്വം നല്‍കും.
ADVERTISEMENT