വെളിയംകോട് സ്‌കൂള്‍ ബസിന് പിറകില്‍ സ്വകാര്യ ബസിടിച്ച് മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. ചാവക്കാട്-പൊന്നാനി ദേശീയപാതയിലെ വെളിയംകോട് ബീവിപ്പടിയില്‍ വെള്ളിയാഴ്ച്ച കാലത്ത് ഒന്‍പത് മണിയോടെയാണ് എം.ഐ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ബസിന് പിറകില്‍ ചാവക്കാട് പൊന്നാനി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സംസം ബസ് ഇടിച്ചത്. നിസാര പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥിനികളെ നാട്ടുകാര്‍ വെളിയംകോട് മെഡ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ADVERTISEMENT