ആദൂര്‍ ദേവസ്വംനഗര്‍ കിണര്‍ നവീകരണം പൂര്‍ത്തിയായി

ശുദ്ധജലത്തിനായി നാട്ടുകാര്‍ ആശ്രയിച്ചിരുന്ന ആദൂര്‍ ദേവസ്വംനഗര്‍ കിണറിന്റെ നവീകരണം പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂരിന്റ ഇടപെടലിനെ തുടര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയത്. വര്‍ഷങ്ങളായി പ്രദേശത്തുള്ള കുടുംബങ്ങളുടെ ആശയമായിരുന്നു ആദൂര്‍ നഗര്‍ പൊതുകിണര്‍. എന്നാല്‍ കിണറിന്റെ അടിവശം ഇടിഞ്ഞതുമൂലം വലിയ അപകട സാധ്യത നിലനിന്നിരുന്നു. കിണര്‍ ഒന്നിച്ച് മണ്ണിട്ട് തൂര്‍ക്കേണ്ട അവസ്ഥയിലായിരുന്നു. തുടര്‍ന്ന് ജില്ലാ പഞ്ചായത്തംഗം ഇടപെട്ട് അഞ്ച് ലക്ഷം രൂപ വകയിരുത്തുകയും കടങ്ങോട് പഞ്ചായത്തുമായി സഹകരിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്തു.കരാറുകാരന്‍ കൊണ്ടുവന്ന ജോലിക്കാര്‍ കിണറിന്റെ അപകടാവസ്ഥ കണ്ട് പിന്മാറിയെങ്കിലും പിന്നീടു വന്ന ഒരാള്‍ പണി ഏറ്റെടുക്കുകയും നിര്‍മ്മാണം പൂര്‍ത്തിയാക്കുകയുമായിരുന്നു.കടുത്ത വേനലിലും ജല ലഭ്യതയുള്ള കിണര്‍ നവീകരിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് ജില്ലാ പഞ്ചായത്തംഗം ജലീല്‍ ആദൂരും നാട്ടുകാരും.

ADVERTISEMENT