മുനക്കകടവ് കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ചിപ്ലി കോളനി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

കടപ്പുറം ഗ്രാമ പഞ്ചായത്ത് അഴിമുഖം ഒന്‍പതാം വാര്‍ഡില്‍ മുനക്കകടവ് കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ചിപ്ലി കോളനി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഗുരുവായൂര്‍ എം എല്‍ എ എന്‍ കെ അക്ബറിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 28 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് സഞ്ചാരയോഗ്യമാക്കുന്നത്. നിര്‍മാണ ഉദ്ഘാടനം എന്‍ കെ അക്ബര്‍ എം എല്‍ എ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗകത്ത് അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയര്‍ ഷിധി എന്‍ പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കന്‍, ക്ഷേമ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി പി മന്‍സൂര്‍ അലി മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image