തൃശ്ശൂര്‍ ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ കുന്നംകുളം ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ സിന്തറ്റിക് സ്റ്റേഡിയത്തില്‍ തുടക്കമായി. സെപ്റ്റംബര്‍ 27 മുതല്‍ 29 വരെയാണ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ നടക്കുന്നത്. വെള്ളിയാഴ്ച്ച രാവിലെ 1000, 5000 മീറ്റര്‍ നടത്തത്തോടെ മത്സരങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് വിവിധ കാറ്റഗറിയില്‍ 5000 മീറ്റര്‍ ഓട്ടം നടന്നു. തുടര്‍ന്ന് വിവിധ കാറ്റഗറിയില്‍ 100 മീറ്റര്‍ ഓട്ടമത്സരങ്ങളും ഹൈജംപ്, ഷോട്ട്പുട്ട്, ലോങ്ങ് ഇംപ് മത്സരങ്ങളും നടക്കും.
ADVERTISEMENT