കൊച്ചന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കലാമേളക്ക് തിരി തെളിഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അബ്ദുള്‍ റഹീം അദ്ധ്യക്ഷനായിരുന്നു. പാട്ടുകള്‍ തിരിച്ച് പാടി ശ്രദ്ധനേടിയ കലാകാരിയും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ രേഷ്മ രമേശ് മുഖ്യാതിഥിയായിരുന്നു. പ്രധാനധ്യാപിക സുമംഗലി ടീച്ചര്‍, മുന്‍ പിടിഎ പ്രസിഡന്റ് നൗഫല്‍ കൊചന്നൂര്‍, ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഷ്‌കര്‍ അറക്കല്‍, എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം ഷക്കീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി എ സി കുഞ്ഞിമോന്‍ ട്രസ്റ്റ് സമ്മാനിച്ച ട്രോഫികള്‍ വിതരണം ചെയ്തു.
ADVERTISEMENT