വയനാടിന് കൈതാങ്ങാകുവാന്‍ കോണ്‍ഗ്രസ്സ് കുന്നംകുളം മണ്ഡലം കമ്മിറ്റി ബക്കറ്റ് പിരിവ് നടത്തി

വയനാടിന് കൈതാങ്ങാകുവാന്‍ കുന്നംകുളം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ബക്കറ്റ് പിരിവ് നടത്തി. വയനാട് ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി ഡിസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് കുന്നംകുളം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ബക്കറ്റ് പിരിവ് സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി.ഐ തോമസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. സി.ബി രാജീവ്, ഡിസിസി സെക്രട്ടറിമാരായ സി.ഐ ഇട്ടി മാത്തു, ബിജോയ് ബാബു, നെല്‍സണ്‍ പൈപ്പ്, ജനപ്രതിനിധികളായ ബിജു സി ബേബി, മിഷ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image