കടവല്ലൂര്‍ കൊരട്ടിക്കര കുണ്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതിക്ക് സ്വീകരണവും വെച്ച് നമസ്‌കാരവും നടത്തി. ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന സര്‍പ്പക്കാവിന്റെയും തുടര്‍ന്ന് നടക്കുന്ന സര്‍പ്പബലിയുടേയും മുന്നോടിയായി ഒക്ടോബര്‍ 2 മുതല്‍ 6 വരെ നടക്കുന്ന അഷ്ടമംഗല പ്രശ്‌നപരിഹാര കര്‍മ്മങ്ങളുടെ ഭാഗമായാണ് മൂപ്പില്‍ സ്വാമിയാര്‍ക്ക് വെച്ചു നമസ്‌കാരം നടത്തിയത്.
ADVERTISEMENT