തയ്യൂര്‍ സൗഹൃദ നഗര്‍ നിവാസികളുടെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമായി

തയ്യൂര്‍ സൗഹൃദ നഗര്‍ നിവാസികളുടെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമായി. വേലൂര്‍ ഗ്രാമപഞ്ചായത്തിലെ തയ്യൂര്‍ സൗഹൃദ നഗര്‍ റോഡ് വര്‍ഷങ്ങളായി സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു.  ജില്ലാ പഞ്ചായത്ത് 22 ലക്ഷം രൂപ അടങ്കല്‍ തുക വകയിരുത്തി പ്രദേശത്തെ 400 മീറ്ററില്‍ അധികം വരുന്ന റോഡ് കോണ്‍ഗ്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കി. റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ നിര്‍വഹിച്ചു. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ആര്‍ ഷോബി അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സപ്ന റഷീദ്, വാര്‍ഡ് മെമ്പര്‍ വിമല നാരായണന്‍, മുന്‍ പഞ്ചായത്ത് അംഗം മുരളി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT