മണികണ്‌ഠേശ്വരം ഉമാമഹേശ്വരന്‍ ക്ഷേത്രത്തില്‍ കവര്‍ച്ച. ക്ഷേത്രത്തിന്റെ നടപ്പുരയില്‍ സ്ഥാപിച്ചിട്ടുള്ള സ്റ്റീല്‍ ഭണ്ഢാരമാണ് ഇളക്കിയെടുത്ത് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രഭാരവാഹികള്‍ ഭണ്ഢാരം തുറന്ന് തുക ശേഖരിച്ചതിനാല്‍ കാര്യമായ നഷ്ടം സംഭവിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷവും ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു. മോഷ്ടാവിന്റെ ദൃശ്യം ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വടക്കേകാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.