എരുമപ്പെട്ടി കുണ്ടന്നൂര്‍ എരിഞ്ഞിക്കല്‍ ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ തിടപ്പിള്ളിയുടെയും ശ്രീകോവിലിനടുത്തുള്ള ഭണ്ഡാരത്തിന്റെയും പൂട്ടുകള്‍ തല്ലിത്തകര്‍ത്താണ് മോഷണം നടത്തിയിട്ടുള്ളത്. രാവിലെ ക്ഷേത്രം മേല്‍ശാന്തി നട തുറക്കുവാന്‍ വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഉടന്‍തന്നെ എരുമപ്പെട്ടി പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഭണ്ഡാരത്തില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്.