പോലീസ് ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് മോഷണം

പോലീസ് ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് മോഷണം. പഴഞ്ഞി സ്‌കൂളിനു സമീപമുള്ള കുരിശുപള്ളിയോട് ചേര്‍ന്ന്‌ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നിടത്താണ് പോലീസ് എന്ന വ്യാജേന വന്ന് ബാഗുകള്‍ പരിശോധിച്ചത്. ബാഗുകളില്‍ ഉണ്ടായിരുന്ന പണവും ഐഡി കാര്‍ഡുകളും നഷ്ടപ്പെട്ടതായി ഇവര്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കി. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടത്തുന്നവരെ പിടികൂടണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

ADVERTISEMENT