പാഴ്‌വസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും കൊണ്ട് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച റോക്കറ്റ് ശ്രദ്ധേയമായി. അകതിയൂര്‍ ഡി.വി.എം എല്‍.പി സ്‌കൂളിലെ പരിസ്ഥിതി ക്ലബ് വിദ്യാര്‍ത്ഥികളാണ് ചാന്ദ്രയാന്‍ ദിനാചരണത്തിന്റെ ഭാഗമായി പാഴ്വസ്തുക്കള്‍ കൊണ്ട് എട്ടടി വലിപ്പമുള്ള റോക്കറ്റിന്റെ മാതൃക നിര്‍മ്മിച്ചത്. കുട്ടികളിലെ സര്‍ഗ്ഗാത്മക കഴിവുകള്‍ വളര്‍ത്തുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണ ശീലം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ പരിസരത്തു നിന്നും വീടുകളില്‍ നിന്നുമായി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കളും കുപ്പികളും റോക്കറ്റ് നിര്‍മ്മാണത്തിനായി ശേഖരിച്ചതെന്ന് പരിസ്ഥിതി അദ്ധ്യാപകനായ ഗ്രിഗര്‍ പറഞ്ഞു. സ്‌കൂള്‍ പ്രധാനാദ്ധ്യാപിക വിന്‍സി, ചാന്ദ്രയാന്‍ സന്ദേശം നല്‍കി. അദ്ധ്യാപകരായ ശാരിഷ ,കവിത, ആലീസ്, സിമി, ജാന്‍സി , ബിജീഷ, പി.ടി.എ പ്രസിഡണ്ട് രതീഷ് എന്നിവര്‍ ദിനാചരണത്തിന് നേതൃത്വം നല്‍കി.
Home Bureaus Perumpilavu പാഴ്‌വസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും കൊണ്ട് റോക്കറ്റ് നിര്‍മിച്ച് വിദ്യാര്‍ഥികള്‍