എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. സമാദരം എന്ന പേരില്‍ നടത്തിയ ആഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം മീന സാജന്‍ അധ്യക്ഷയായി. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് മുഖ്യാതിഥിയായി. വിരമിക്കുന്ന അധ്യാപകരായ സി.ആര്‍. വര്‍ഗീസ്, എം. റെനി ജോസഫ് ,ജിജി കെ.ജേക്കബ്ബ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന കലോത്സവത്തില്‍ അറബിക്ക് എസ്.എ റൈറ്റിംഗില്‍ എ ഗ്രേയ്ഡ് നേടിയ പ്ലസ് ടൂ വിദ്യാര്‍ഥിനി ഫാത്തിമ്മ ഹംന, കേരള സബ്ജൂനിയര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമില്‍ ദേശീയ മത്സരത്തില്‍ പങ്കെടുത്ത എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സയാന്‍ എന്നീ കലാകായിക പ്രതിഭകളെയും ചടങ്ങില്‍ അനുമോദിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷീബ ജോസ്, ഹെഡ്മിസ്ട്രസ് ബീന സി. ജേക്കബ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രബിത ബാലകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ ആനി ടീച്ചര്‍, പി.ടി.എ പ്രസിഡന്റ് ഷീബ രാജേഷ്, എസ്.എം.സി ചെയര്‍മാന്‍ വി.എസ് ശ്രീജന്‍, എം.പി.ടി പ്രസിഡന്റ് ഗിരിജ ശിവരാമന്‍, ഒ.എസ്.എ സെക്രട്ടറി കെ.എ. ഫരീദലി തുടങ്ങിയവര്‍ സംസാരിച്ചു.
Home Bureaus Erumapetty ‘സമാദരം’ സ്‌കൂള്‍ വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും സംഘടിപ്പിച്ചു



