സിപിഎം കടവല്ലൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി സമ്മേളനം സമാപിച്ചു. വ്യാഴാഴ്ച്ച എ.ബി ബിജേഷ്, കെ.പി ദിലീപ് കുമാര്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ രൂപീകരിച്ച 15 അംഗ കമ്മിറ്റിയില്‍ നിന്നും പുതിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി കെ.ഇ സുധീറിനെ വീണ്ടും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. വെള്ളിയാഴ്ച് വൈകീട്ട് കടവല്ലൂര്‍ പഞ്ചായത്ത് ഗ്രൗണ്ടില്‍ നിന്ന് റെഡ് വൊളണ്ടിയര്‍ മാര്‍ച്ചോടെ ആരംഭിച്ച പ്രകടനം സമ്മേളന നഗരിയിയായ കരിക്കാട് സീതാറാം യെച്ചൂരി നഗറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം സിഐടിയു ജില്ലാ കമ്മിറ്റി അംഗവും ഗുരുവായൂര്‍ എം എല്‍ എയുമായ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. സമ്മേളന യോഗത്തില്‍ ഏരിയ കമ്മിറ്റി അംഗം
എം എന്‍ മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. സിപിഎം കുന്നംകുളം ഏരിയ സെക്രട്ടറി എം എന്‍ സത്യന്‍, ജില്ലാ കമ്മിറ്റി അംഗം എം ബാലാജി , ഏരിയാ കമ്മറ്റി അംഗങ്ങളായ കെ. കൊച്ചനിയന്‍, കെ.ബി ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി കെ ഇ സുധീര്‍ സ്വാഗതവും പി.കെ മുരളി നന്ദിയും പറഞ്ഞു.
സിപിഎം കടവല്ലൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി സമ്മേളനം സമാപിച്ചു.
ADVERTISEMENT