കടവല്ലൂര്‍ പഞ്ചായത്ത് ‘സംഗമോത്സവം 2025’ സമാപിച്ചു

കടവല്ലൂര്‍ പഞ്ചായത്തില്‍ മൂന്നുദിവസങ്ങളായി നടന്നു വന്നിരുന്ന സംഗമോത്സവം 2025 വനിതാ സംഗമത്തോടെ സമാപിച്ചു. പഞ്ചായത്തും, പാലിയേറ്റീവ് മാനേജ്‌മെന്റ് കമ്മിറ്റിയും, കുടുംബാരോഗ്യ കേന്ദ്രവും, സംയുക്തമായാണ് സംഗമോത്സവം സംഘടിപ്പിച്ചത്. സമാപന ദിവസമായ വ്യാഴാഴ്ച വൈകിട്ട് നടന്ന വനിതാ സംഗമം പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

നാടന്‍ പാട്ടുകലാകാരി പ്രസീദ ചാലക്കുടി വിശിഷ്ടാതിഥിയും, ജില്ലാ പഞ്ചായത്തംഗം പത്മം വേണുഗോപാല്‍ മുഖ്യാതിഥിയും ആയിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.എ ഫൗസിയ, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ പ്രഭാത് മുല്ലപ്പള്ളി, ബിന്ദു ധര്‍മ്മന്‍, ജയകുമാര്‍ പൂളക്കല്‍, പഞ്ചായത്ത് സെക്രട്ടറി കെ ആര്‍ രേഖ, സിഡിഎസ് ചെയര്‍പേഴ്സണ് ശ്രീജ വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിശിഷ്ട അതിഥികളെയും വിവിധ മേഖലകളില്‍ മികവുപുലര്‍ത്തിയ വനിതകളെയും ആദരിച്ചു.

ADVERTISEMENT