കുന്നംകുളം കല്ലഴിക്കുന്ന് ക്രിസ്തുമസ് കരോളിനിടെ സംഘര്‍ഷം. സ്ത്രീയും പെണ്‍കുട്ടിയും ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കല്ലഴിക്കുന്ന് സ്വദേശിനി സുനിത, മകന് 22 വയസ്സുള്ള ജിതിന് , കല്ലഴിക്കുന്ന സ്വദേശി വിജീഷ് മക്കളായ 17 വയസ്സുള്ള ആദിത്യന് 14 വയസ്സുള്ള അര്‍ച്ചന എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ചൊവ്വാഴ്ച്ച രാത്രി 9.30 നാണ് സംഘര്‍ഷമുണ്ടായത്. ക്രിസ്തുമസ് കരോളുമായെത്തിയ സംഘം വീജീഷിന്റെ വീടുകയറി ആക്രമിച്ചുവെന്ന് പരിക്കേറ്റ വിജീഷ് പറഞ്ഞു. അതേസമയം കരോളുമായി പോവുകയായിരുന്ന ജിതിനെയും ഈ സമയം സംഭവസ്ഥലത്തുണ്ടായിരുന്ന മാതാവിനെയും വിജീഷും മക്കളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു വെന്ന് ജിതിന് പറഞ്ഞു. സംഭവത്തില്‍ പരിക്കേറ്റ 5 പേരെയും കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം സബ് ഇന്‍സ്പെക്ടര്‍ ഫക്രുദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.